യോഗ തരും ആയുസ്സ് 400 വര്‍ഷം?
ആരോഗ്യം നിലനിര്‍ത്തുന്നതിന് യോഗ ശീലമാക്കണമെന്ന് രാം ദേവ് നിര്‍ദേശിച്ചു
മനുഷ്യ ശരീരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 400 വര്‍ഷം ആയുസ് ലഭിക്കുന്ന രീതിയിലാണെന്നു യോഗാചാര്യന്‍ ബാബാ രാംദേവ്.തെറ്റായ ജീവിതശൈലിയാണ് ആയുര്‍ദൈര്‍ഘ്യം കുറയാന്‍ കാരണം.സമീകൃതാഹാരവും സ്ഥിരമായ വ്യായാമവുമുണ്ടെങ്കില്‍ രോഗത്തെ അകറ്റി നിര്‍ത്തി ആരോഗ്യപരമായി ജീവിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.ശരീരത്തെ ചൂഷണം ചെയ്യുന്നതിലൂടെ നമ്മള്‍ ആയുസ് കുറയ്ക്കുകയാണ്. ഹൃദ്രോഗം, രക്ത സമ്മര്‍ദം പോലുള്ള രോഗങ്ങള്‍ നാം ക്ഷണിച്ചു വരുത്തുന്നവയാണ്.എന്നാല്‍, ഇത് നമ്മുടെ ആയുസ്സ് കുറയ്ക്കുകയും ജീവിതം മരുന്നിനും ഡോക്ടര്‍മാര്‍ക്കും അടിമപ്പെടുകയുമാണെന്നും 12-ാമത് നാഷണല്‍ ക്വാളിറ്റി കോണ്‍ക്ലേവില്‍ ബാബ രാംദേവ് പറഞ്ഞു.