ബ്രഹ്മാണ്ഡ ചിത്രം 2.0 യുടെ ഓഡിയോ ലോഞ്ച് ബുര്‍ജ്ഖലീഫയില്‍
എന്തിരന്റെ ബോക്‌സോഫീസ് ജയത്തിന് ശേഷം ബിഗ്ബജറ്റില്‍ ശങ്കര്‍ നിര്‍മ്മിച്ച സിനിമയാണ് 2.0.സ്റ്റൈല്‍മമ്മന്‍ രജനീകാന്തിനൊൊപ്പം ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാറും ഒന്നിച്ചെത്തുന്ന ചിത്രം 450 കോടി മുതല്‍ മുടക്കിലായണ് നിര്‍മ്മിക്കുന്നത്.ഒക്ടോബര്‍ 27ന് പുറത്തുവരുന്ന ഓഡിയോ ലോഞ്ച് ലോകത്തിലേറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ വെച്ചാണ് നടത്തുന്നത്.12 കോടി രൂപയാണത്രെ പരിപാടിക്കായി ചെലവാക്കിയത്.റിലീസിന് മുന്‍പ് വാര്‍ത്തകളിലിടം പിടിച്ച സയന്റിഫിക് ആക്ഷന്‍ ത്രില്ലറില്‍ എമി ജാക്‌സണാണ് നായിക.ബുര്‍ജ് പാര്‍ക്കില്‍ നിന്നും ആദ്യമായി ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിംഗിനുള്ള അവസരം കിട്ടിയത് 2.0 ടീമിനാണ്. ഇതിനുള്ള അനുമതി ദുബൈ ഗവണ്‍മെന്റ് നല്‍കിയിരിക്കുകയാണ്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി 12000 ഫ്രീപാസുകളാണ് ആരാധകര്‍ക്കായി മാറ്റിവെച്ചിട്ടുള്ളത്.ദുബൈ രാജാവും പരിപാടിയില്‍ പങ്കെടുത്തേക്കും.എ ആര്‍ റഹ്മാന്‍ 125 സിംഫണി സംഗീതജ്ഞരുമായി ലൈവായി പാടുകയും ചെയ്യുന്നുണ്ട്.