Surprise Me!

ചിത്രീകരണത്തിനിടെ അപകടം ;കുഞ്ഞിനെ രക്ഷിക്കാന്‍ നോക്കിയ കങ്കണയുടെ കാലൊടിഞ്ഞു

2017-11-23 282 Dailymotion

Kangana Ranaut injured on the sets of Manikarnika

റാണി ലക്ഷ്മി ഭായിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന മണികര്‍ണിക എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയത് മുതല്‍ പരിക്കാണ് കങ്കണ റണാവത്തിന്. ആദ്യം വാളുകൊണ്ടാണ് പരിക്ക് പറ്റിയതെങ്കില്‍ ഇപ്പോള്‍ താരത്തിന്‍റെ കാലാണ് ഒടിഞ്ഞിരിക്കുന്നത്. കുതിരപ്പുറത്ത് നിന്നും നാല്‍പത് അടി ഉയരമുള്ള മതിലിലൂടെ ചാടുന്നതിനിടെ വീണ് നടിയുടെ കാലൊടിയുകയായിരുന്നു. ജോധ്പുരിലെ മരണ്‍ഗഡ് കോട്ടയിലായിരുന്നു സിനിമയുടെ ചിത്രീകരണം. ദാമോദര്‍ എന്ന ദത്തുപുത്രനെ പുറത്ത് കെട്ടിവെച്ച് ഝാന്‍സി റാണി കുതിരപ്പുറത്ത് നിന്നും എടുത്ത് ചാടുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. ചാട്ടം പിഴച്ചതോടെ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കങ്കണയ്ക്ക് പരിക്കേറ്റത്. ഉടനെ തന്നെ നടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്. കാലില്‍ ബാന്‍ഡേജ് ഇട്ടതിന് ശേഷം ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇനി രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും സിനിമയുടെ ഷൂട്ടിങ് പുനരാരംഭിക്കുക.