Anurag Kashyap ropes in Dulquer Salmaan for a love triangle. Manmarziyan is Dulquer Salmaan's second Bollywood film that the actor signed this year.
ബോളിവുഡില്‍ ചുവടുറപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അനുരാഗ് കശ്യപ് ചിത്രമായ മന്‍മറിസിയാനില്‍ ദുല്‍ഖറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ സിനിമയുടെ ചിത്രീകരണം അണിയറയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് മറ്റൊരു ചിത്രം കൂടി ദുല്‍ഖറിനെ തേടി എത്തിയിരിക്കുന്നത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് തപ്‌സി പന്നുവും വിക്കി കൗശലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ആനന്ദ് എല്‍ റോയിയാണ് നിര്‍മ്മിക്കുന്നത്. ത്രികോണ പ്രണയ കഥയുമായി വരുന്ന സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ ഹിമാചലില്‍ നിന്നുമായിരിക്കും തുടങ്ങുന്നത്. ആനന്ദ് എല്‍ റായി രണ്ട് വര്‍ഷം മുമ്പ് സിനിമയെ കുറിച്ച് പ്രഖ്യാപിച്ചിരുന്നു. സമീര്‍ ശര്‍മ്മയായിരുന്നു ആദ്യം സംവിധായകനായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ആ പദ്ധതി വേണ്ടെന്ന് വെക്കുകയായിരുന്നു. ശേഷമാണ് അനുരാഗ് കശ്യപ് രംഗത്ത് വരുന്നത്.