Surprise Me!

നിവിന് ഇത്രയധികം ഫാൻസോ? സംവിധായകന് പൊങ്കാല | Oneindia Malayalam

2017-12-09 398 Dailymotion

Nivin Fans Abuses Roopesh Peethambaran For Criticising Richie

യുവ സംവിധായകനും നടനുമായ രൂപേഷ് പീതാംബരന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. നിവിൻ പോളി ചിത്രം റിച്ചിയെക്കുറിച്ച് അഭിപ്രായം പറഞ്ഞതിനാണ് ഈ ചീത്തവിളി. വെറും അഭിപ്രായം ആയിരുന്നില്ല വിമർശനം എന്ന് പറയേണ്ടിവരും. മാസ്റ്റർ പീസായ ചിത്രം റീമേക്ക് ചെയ്ത് പീസാക്കി കളഞ്ഞു എന്നാണ് രൂപേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. എന്നാല്‍ ഇതിനെതിരെ നിവിൻ പോളി ഫാൻസ് രംഗത്തെത്തി. അച്ചായൻ ആർമി എന്ന പേരിലാണ് രൂപേഷിൻറെ ഫേസ്ബുക്ക് അക്കൌണ്ടില്‍ പൊങ്കാല നടക്കുന്നത്. സ്ഫടികത്തിൽ മോഹൻലാലിന്റെ ആടുതോമയുടെ ചെറുപ്പത്തിലെ തോമസ് ചാക്കോയെ ഗംഭീരമാക്കിയ നടനാണ് രൂപേഷ് പീതാംബരൻ. അടുത്തിടെ വൻ ഹിറ്റായി മാറിയ ഒരു മെക്സിക്കൻ അപാരതയിൽ വില്ലൻ വേഷത്തിലും എത്തി. കഴിഞ്ഞില്ല, യൂ ടൂ ബ്രൂട്ടസ് എന്നൊരു സിനിമ സംവിധാനം ചെയ്തിട്ടും ഉണ്ട്. രൂപേഷിന് നിവിനെയും നിവിൻറെ സിനിമയെയും വിമർശിക്കാൻ എന്തവകാശം എന്നാണ് ഫാൻസ് ചോദിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നിവിൻ പോളിയുടെ ആദ്യ തമിഴ് ചിത്രമായ റിച്ചി പുറത്തിറങ്ങിയത്. ഉളിദവരു കണ്ടതേ എന്ന കന്നഡ ചിത്രത്തിൻറെ റീമേക്കാണ് ചിത്രം.