ഹരിയാണയില്‍ നിന്ന് ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷമാണ് 15 കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചതെന്നാണ് റോത്തകിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം ശരീത്തിലേയ്ക്ക് കൂര്‍ത്ത വസ്തുു കുത്തിക്കയറ്റിയെന്നും ഇതിന്റെ ആഘാതത്തില്‍ കരള്‍ തകര്‍ന്നിരുന്നുവെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഹരിയാണയിലെ കുരുക്ഷേത്രയില്‍ നിന്ന് ജനുവരി ഒമ്പതിന് കാണാതായ പെണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിയാണയിലെ ജിന്ദ് ജില്ലയില്‍ നിന്നാണ് ജനുവരി 12ന് പെണ്‍കുട്ടിയുടെ വികലമാക്കിയ മൃതശരീരം കണ്ടെത്തിയത്. പിറ്റേ ദിവസം തന്നെ മൃതദേഹം വെളിപ്പെടുത്തല്‍. സാന്‍ഡ് രവിദാസിന്‍റെ ലോക്കറ്റുള്ള മാലയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ സഹായിച്ചിട്ടുള്ളത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 19 പരിക്കുകള്‍ കണ്ടെത്തിയതായി റോത്തകിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോ. എസ്കെ ദത്തര്‍വാള്‍ പറയുന്നു. ഒന്നിലധികം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതാണെന്നാണ് പരിക്കുകള്‍ വ്യക്തമാക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.