Surprise Me!

ബേനസീർ ഭൂട്ടോയുടെ കൊലയാളി ഇപ്പോഴും ജീവിച്ചിരിപ്പുള്ളതായി അഭ്യൂഹങ്ങൾ

2018-01-16 271 Dailymotion


പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. ബേനസീർ ഭൂട്ടേയുടെ മരണത്തിനു പിന്നിൽ പാകിസ്താനി താലിബാനാണെന്ന് വാദം. ബേനസീർ അധികാരത്തിൽ തിരിച്ചെത്തിയാൽ അമേരിക്കയുമായി ചേർന്ന് താലിബാനെ നശിപ്പിക്കുമെന്ന സൂചനയെ തുടർന്നാണായിരുന്നു ബേനസീറിനെ വകവരുത്തിയത്.2007 ഡിസംബർ 24 ന് റാവൽപിണ്ടിയിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധന ചെയ്ത് മടങ്ങി വരുമ്പോഴാണ് ചവേറാക്രമണത്തിൽ ബേനസീർ കൊല്ലപ്പെടുന്നത്.യുഎസുമായി സഖ്യം ചേർന്ന് മുജാഹിദീദ്-ഇ-ഇസ്‌ലാമിനെതിരെ ആക്രമണം നടത്താൻ ബേനസീർ പദ്ധതിയിട്ടിരുന്നെന്നു പാക് താലിബാന്റെ ഉറുദു ഭാഷയിലുള്ള 'ഇൻക്വിലാബ് മെഹ്സൂദ് സൗത്ത് വസീറിസ്ഥാൻ ഫ്രം ബ്രിട്ടിഷ് രാജ് ടു അമേരിക്കൻ ഇംപീരിയലിസം' എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു. കൊല്ലപ്പെടുന്നതിനു രണ്ടു മാസം മുൻപ് കറാച്ചിയിൽ ബേനസീർ നടത്തിയ റാലിയിൽ ചാവേറാക്രമണം നടന്നിരുന്നു. അന്നത്തെ ആക്രമണത്തിൽ 140 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ അന്നത്തെ ആക്രമണത്തിൽ ബേനസീർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.