ഫട്‌നാവിസിന്റെ ഒരു വര്‍ഷത്തെ ചായകുടിയുടെ ചിലവ് 3.34 കോടി
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഒരു വര്‍ഷത്തെ
ചായയകുടിയുടെ ചിലവ് 3.34 കോടി രൂപ. കോണ്‍ഗ്രസാണ് ഈ
ആരോപണവുമായി രംഗത്തെത്തിയത്.
ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഓഫിസിലെ 15 അംഗങ്ങള്‍ ദിവസവും
കുടിക്കുന്നതു ശരാശരി 92,958 രൂപയുടെ ചായ എന്നാണ്
വിവരാവകാശ നിയമപ്രകാരം പുറത്തു വന്ന കണക്കുകള്‍
വ്യക്തമാക്കുന്നത്. പ്രതിദിനം 18500 കപ്പ് ചായയിലൂടെ ഖജനാവിന്
ചോര്‍ന്നത് ഒരു മാസം 27.8 ലക്ഷം രൂപയാണ്. ഒരു വര്‍ഷത്തേക്ക് ഇത്
3.34 കോടി.