Surprise Me!

കൂറ്റന്‍ പതനത്തിന് മണിക്കൂറുകള്‍ മാത്രം...!!!

2018-04-01 0 Dailymotion

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കാന്‍ മണിക്കൂറുകള്‍ മാത്രം


ചൈനയുടെ ബഹിരാകാശ നിലയമായ ടിയാന്‍ഗോങ് 1 മണിക്കൂറുകള്‍ക്കകം ഭൂമിയില്‍ പതിക്കും. ജനാവാസ കേന്ദ്രങ്ങളില്‍ ടിയാന്‍ഗോങ് പതിക്കാന്‍ സാധ്യത വളരെ കുറവാണ്. ഇന്ത്യക്ക് ഭീഷണിയാവില്ലെന്നുമാണ് വിലയിരുത്തല്‍. 2011ല്‍ വിക്ഷേപിച്ച ടിയാന്‍ഗോങിന്റെ നിയന്ത്രണം അടുത്തിടെയാണ് നഷ്ടമായത്.പത്ത് മീറ്റര്‍ നീളവും 8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ് ഇറ്റലി, സ്പെയില്‍ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ പ്രദേശം, ചൈന, തെക്കേ അമേരിക്ക, ന്യൂസിലാന്റ് എന്നിവിടങ്ങളിലാണ് ബഹിരാകാര നിലയത്തിന്റെ അവശിഷ്ടങ്ങള്‍ പതിക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലയത്തിന്റെ പതനം മനുഷ്യജീവന് ഭീഷണിയാകില്ലെന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി പറയുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ നിലയത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തിച്ചാമ്പലാകുമെന്നാണ് കരുതുന്നത്. ചൈന സ്വന്തമായി നിര്‍മിച്ച ആദ്യ ബഹിരാകാശ നിലയമാണ് ടിയാന്‍ഗോങ് 1. സ്വര്‍ഗീയ സമാനമായ കൊട്ടാരം എന്ന അര്‍ഥമുള്ള ടിയാന്‍ഗോങ് 1 2011 ലാണ് ചൈന ബഹിരാകാശത്ത് എത്തിച്ചത്. 2016ല്‍ നിലയത്തിന്റെ പ്രവര്‍ത്തനം അവസാനിച്ചിരുന്നു.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/