Surprise Me!

Nobel literature prize will not be awarded this year

2018-05-05 0 Dailymotion

ഇക്കൊല്ലം നൊബേല്‍ ഇല്ല...???


ലൈഗീകാരോപണ വിവാദത്തെ തുടര്‍ന്ന് ഇക്കൊല്ലം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരമില്ല

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ഇക്കൊല്ലം പ്രഖ്യാപിക്കില്ല. സ്വീഡിഷ് അക്കാദമിയിലെ ലൈംഗിക, സാമ്പത്തിക ആരോപണങ്ങളെത്തുടര്‍ന്ന് ഇക്കൊല്ലം അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന തീരുാനത്തിലാണ് അക്കാദമി. രണ്ടാംലോക യുദ്ധത്തിനു ശേഷം ആദ്യമായാണ് നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം വേണ്ടെന്നുവയ്ക്കുന്നത്.
നൊബേല്‍ സമ്മാന നിര്‍ണയസമിതിയംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവ് ജീംങ് ക്ലോഡ് ആര്‍നോള്‍ട്ടിന്റെ പേരിലുയര്‍ന്ന ലൈംഗിക ആരോപണമാണ് അക്കാദമിയെ പ്രതിസന്ധിയിലാക്കിയത്. ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ഇദ്ദേഹത്തിന്റെ പേരില്‍ 18 സ്ത്രീകള്‍ നവംബറിലാണ് ആരോപണം ഉന്നയിച്ചത്.