Surprise Me!

Picture postcards coming back

2018-05-05 1 Dailymotion

കത്തയയ്ക്കാന്‍.......Enlightened Jamun ..!!!

ഒരു കാലത്ത് ഒരുപാട് ഓര്‍മ്മകള്‍ സൂക്ഷിച്ച കൈമാറിയിരുന്ന പിക്ചര്‍ പോസ്റ്റ് കാര്‍ഡുകള്‍ തിരിച്ചുവരുന്നു


സ്മാര്‍ട് ഫോണും ഇന്റര്‍നെറ്റും സര്‍വ്വസാധാരണമായപ്പോള്‍ ഓര്‍മ്മകളിലേക്ക മറഞ്ഞ ചെറു സന്ദേശവാഹകരായിരുന്നു പിക്ചര്‍ പോസ്റ്റ് കാര്‍ഡുകള്‍.ആര്‍ക്കും വായിക്കാവുന്ന സന്ദേശങ്ങള്‍ ഒരുവശത്തെഴുതുമ്പോള്‍ മറുപുറത്ത് നിറമുള്ള ചിത്രങ്ങളുള്ള കാര്‍ഡുകള്‍.സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ ആ പഴയ പിക്ച്ചര് പോസ്റ്റ് കാര്‍ഡുകള്‍ തിരിച്ചെത്തുന്നു.കൊച്ചിക്കാരനായ സിപിന്‍ ആണ് പോസ്റ്റ് കാര്‍ഡുകളെ സംരക്ഷിക്കാനും പഴയകാലത്തെ കത്തയയ്ക്കലിന്റെ സുഖം തിരിച്ചെത്തിക്കാനുമായി ശ്രമം നടത്തുന്നത്.സ്വയം വരെച്ചെടുത്ത ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് പ്രിന്റ് ചെയ്ത് പിക്ചര്‍ കാര്‍ഡുകളാക്കി സുഹൃത്തുക്കള്‍ക്കും ആവശ്യക്കാര്‍ക്കും ഓണ്‍ലൈനായി എത്തിക്കുകയാണ് സിപിന്‍.