ചൈനയില്‍ അത്ര ഏറ്റില്ല...!!!
ചൈനയില്‍ അപ്രതീക്ഷിത പരാജയത്തില്‍ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി
ഇന്ത്യയില്‍ വമ്പന്‍ കളക്ഷന്‍ റെക്കോര്ഡ് നേടി മുന്നേറിയ ബാഹുബലി 2ന് പക്ഷെ ചൈനയില്‍ കാലിടറി.ബാഹുബലി 2 ദി കണ്‍ക്ലൂഷന്‍ ബോക്‌സോഫീസ് ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ചൈനയില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്.എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നിരാശപ്പെടുത്തുന്നതാണ്.ആദ്യ 3 ദിനങ്ങളില്‍ ചൈനയില്‍ നിന്ന് 57.58 കോടി രൂപമാത്രമാണ് ചിത്രത്തിന് നേടാനായത്.ഇതിന് മുന്‍പ് ചൈനയില്‍ റിലീസ് ചെയ്ത അമീര്‍ഖാന്റെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ 182 കോടി രൂപയാണ് ആദ്യ വാരം സ്വന്തമാക്കിയത്.ഇര്‍ഫാന്‍ ഖാന്റെ ഹിന്ദി മീഡിയം 105 കോടിയും അമീറിന്റെ ദംഗല്‍ 92 കോടിയും ബോക്‌സോഫീസില്‍ നിന്ന് നേടി.റിലീസ് ചെയ്ത് 3 വര്‍ഷത്തിന് ശേഷം ചൈനയില്‍ റിലീസ് ചെയ്ത സല്‍മാന്‍ ചിത്രം ബജ്രംഗി ബായ്ജാന്‍ 56 കോടി രൂപ നേടിയ വാര്‍ത്തയുംമായി താരതമ്യം ചെയ്താല്‍ 7000 തിയേറ്ററുകളിലായി ബാഹുബലിയുടെ ചൈനീസ് പ്രദര്‍ശനം നിരാശ തന്നെയാണ് ചൈനയില്‍ റിലീസ് ചെയ്യിക്കാന്‍ ചൈനീസ് വിതരണക്കാര്‍ ചെലവാക്കിയ പണം വീണ്ടെടുക്കാന്‍ 134 .13 കോടിയെങ്കിലും നേടേണ്ടതുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍മാര്‍ക്കറ്റായി മാറിക്കഴിഞ്ഞ ചൈനയില്‍ പക്ഷെ ഫാന്റസി ആക്ഷന്‍ കഥകള്‍ക്ക് താല്‍പര്യം കുറവാണെന്ന് ബാഹുബലി തെളിയിക്കുന്നു
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/