ഒന്നാമാനല്ലിവന്‍ പിന്‍ഗാമി!
കേരളത്തില്‍ നിന്ന് ഗവര്‍ണറാകുന്ന ആദ്യത്തെ ആളല്ല കുമ്മനം
കേരളത്തില്‍ നിന്ന് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യ വ്യക്തിയല്ല കുമ്മനം. ആദ്യ രാഷ്ട്രീയക്കാരനുമല്ല. വര്‍ഷങ്ങളായി വിവിധ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവര്‍ ഗവര്‍ണര്‍മാരായി നിയമിതരായിട്ടുണ്ട്.1956-1957 കാലയളവില്‍ മദ്രാസ് ഗവര്‍ണറായിരുന്ന എജെ ജോണ്‍ ആണ് കേരളത്തില്‍ നിന്നും ഗവര്‍ണര്‍ പദവിയിലെത്തിയ ആദ്യ വ്യക്തി.പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി.ഇന്ത്യന്‍ മെഡിക്കല്‍ രംഗത്തെ പ്രശസ്തനായ ഡോക്ടര്‍ പിവി ചെറിയാന്‍, കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന കെകെ വിശ്വനാഥന്‍ എന്നിവര്‍ മഹാരാഷ്ട്ര ഗവര്‍ണറായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന പിസി അലക്സാണ്ടര്‍ തമിഴ്നാട്ടിലും കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന്‍ ആന്‍ഡമാനിലെ ലെഫ്റ്റന്റ് ഗവര്‍ണറായും മിസോറാമിലെ ഗവര്‍ണറായും കോണ്‍ഗ്രെസ് നേതാവായ എംഎം ജേക്കബ്ബ് അരുണാചല്‍ പ്രദേശിന്റെയും ചുമതല വഹിച്ചിരുന്നു.കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ ശങ്കരനാരായണന്‍ അരുണാചാലിലും ആസാമിലും മഹാരാഷ്ട്രയിലും ഇന്ത്യന്‍ നയതന്ത്രജ്ഞനും, മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലയളവില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന എംകെ നാരായണന്‍ പശ്ചിമ ബംഗാളിലും ഗവര്‍ണറായിരുന്നു .