Surprise Me!

Mark Zuckerberg : World’s Third-Richest Person

2018-07-13 0 Dailymotion

മാര്‍ക്ക് സുക്കര്‍ബര്‍ഗ്: ലോകത്തിലെ ധനികരില്‍ മൂന്നാമന്‍



ലോകത്തിലെ ധനികരുടെ കണക്കെടുത്താല്‍ മൂന്നാം സ്ഥാനക്കാരനാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ്


ലോകത്തെ മൂന്നാമത്തെ സമ്പന്ന വ്യക്തിയായി മാറിയിരിക്കുകയാണ് ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ്.ബ്ലൂംബര്‍ഗ് ബില്ല്യണയര്‍സ് നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടെക്നോളജി ഭീമന്മാരായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്സ് എന്നിവരാണ് സുക്കര്‍ബര്‍ഗിനു മുകളില്‍ ഉള്ളത്.ഇതാദ്യമായാണ് ടെക്നോളജി രംഗത്തെ മൂന്നു പേര്‍ തന്നെ ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കുന്നത്. ന്യൂയോര്‍ക്കില്‍ ഓരോ ട്രേഡിംഗ് ഡേയ്ക്കും ശേഷം ബ്ലൂംബര്‍ഗ് ലോകത്തിലെ ഏറ്റവും ധനികരായ അഞ്ഞൂറ് പേരുടെ ലിസ്റ്റ് എടുക്കുന്ന രീതിയുണ്ട്. ഈ കണക്കെടുപ്പിലാണ് സുക്കര്‍ബര്‍ഗ് മൂന്നാമതെത്തിയത്.