Surprise Me!

OBC Pre-matric scholarship

2018-09-16 0 Dailymotion

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള യോഗ്യതാമാര്‍ക്ക് പരിധി ഉയര്‍ത്തി
ഒ.ബി.സി. വിദ്യാര്‍ഥികളുടെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള യോഗ്യതാമാര്‍ക്ക് പരിധി ഉയര്‍ത്തി


സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി. വിദ്യാര്‍ഥികളുടെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള യോഗ്യതാമാര്‍ക്ക് പരിധി ഉയര്‍ത്തി .
പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള യോഗ്യതാമാര്‍ക്ക് പരിധി 50-ല്‍ നിന്ന് 80 ശതമാനമാക്കി. മുന്‍വര്‍ഷങ്ങളില്‍ അര്‍ഹത നേടിയ 60 ശതമാനത്തിലേറെ വിദ്യാര്‍ഥികള്‍ 2018 -'19 അധ്യയനവര്‍ഷം ആനുകൂല്യത്തില്‍നിന്ന് പുറത്താവും. മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കാണ് അപേക്ഷിക്കാനുള്ള മാനദണ്ഡം.പുതിയ ഉത്തരവ് പ്രകാരം രക്ഷിതാവിന്റെ വാര്‍ഷിക വരുമാനപരിധി 44,500 രൂപയില്‍നിന്ന് രണ്ടരലക്ഷമാക്കിയിട്ടുമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം നല്‍കിയിരുന്ന ഗ്രാന്റ് 900 രൂപയില്‍ നിന്ന് 1,500 രൂപയാക്കി ഉയര്‍ത്തി.