ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച പാക് പോർവിമാനങ്ങളെ ഇന്ത്യൻസേന തുരത്തിയോടിച്ചു. നൗഷാദ് മേഖലയിലാണ് സംഭവം. ഭീകര കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായതു മുതൽ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുകയാണ് പാക്കിസ്ഥാൻ. ഗ്രാമീണർ മറയാക്കിയാണ് ഇവർ ഷെല്ലാക്രമണം നടത്തുന്നത്. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് കൊണ്ടാണ് പാകിസ്ഥാനിലെ പോർവിമാനങ്ങൾ അതിർത്തിയിൽ ബോംബിട്ടത്. എന്നാൽ ഈ വിമാനത്തെ ഇന്ത്യൻ സേന വെടിവെച്ചിട്ടു എന്നാണ് റിപ്പോർട്ടുകൾ.അതേസമയം കാശ്മീരിലെ 4 വിമാനത്താവളങ്ങൾ അടച്ചിട്ടു. ലേ, ജമ്മു, ശ്രീനഗർ,പത്താൻകോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. അതേസമയം കാശ്മീരിൽ ഇന്ത്യൻ വിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റും അന്തരിച്ചു. എന്നാൽ മറ്റ് ആളപായങ്ങൾ ഒന്നും തന്നെ ഇല്ലെന്നാണ് സേന വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തെ പ്രധാന മേഖലകളിലെല്ലാം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.