trailblazers beats supernovas in womens t20 challenge first match
ഐപിഎല്ലില്‍ നിന്നും പ്രചോദമനുള്‍ക്കൊണ്ടുള്ള വനിതാ ടി20 ചാലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശപ്പോരാട്ടത്തോടെ തുടക്കം. ജയ്പൂരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന കന്നിയംഗത്തില്‍ യങ് സെന്‍സേഷന്‍ സ്മൃതി മന്ദാന നയിച്ച ട്രെയ്ല്‍ബ്ലെയ്‌സേഴ്‌സ് രണ്ടു റണ്‍സിന് സൂപ്പര്‍നോവാസിനെ മറികടന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറായിരുന്നു സൂപ്പര്‍നോവാസ് ടീമിനൈ നയിച്ചത്.