Surprise Me!

സൗമ്യയെ ചുട്ടുകൊന്ന അജാസ് ആരാണ്

2019-06-17 300 Dailymotion

Woman Cop's case: rejection of love provoked
കേരള മനസാക്ഷിയെ പിടിച്ചു കുലുക്കിയതാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ ചുട്ടുകൊന്ന സംഭവം. 15 ആം തീയതി വൈകിട്ടായിരുന്നു ആ സംഭവം. കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യ പുഷ്‌കരനെ സ്‌കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം കത്തി കൊണ്ട് കുത്തിയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് ചുട്ടു കൊന്നതും ഞെട്ടലോടെ ആണ് നമ്മള്‍ കേട്ടത്. വള്ളികുന്നം തെക്കേമുറി ഉപ്പന്‍ വിളയില്‍ സജീവിന്റെ ഭാര്യയാണ് സൗമ്യ. കൂടാതെ മൂന്ന് കുട്ടികളുടെ അമ്മയും. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്‌തേലില്‍ എന്‍.എ അജാസ് ആണ് പ്രതി.