Cavani's goal gives Uruguay top spot over Chile
നിലവിലെ ജേതാക്കളായ ചിലിയെ കൊമ്പുകുത്തിച്ച് മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. ഗ്രൂപ്പ് സിയിലെ നിര്‍ണായകമായ മൂന്നാം റൗണ്ട് മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചിലിയെ ഉറുഗ്വേ വീഴ്ത്തിയത്.