Surprise Me!

പകവീട്ടാന്‍ ഇറാനും ബ്രിട്ടനുമിറങ്ങിയപ്പോള്‍ ഇരകളായത് മലയാളികള്‍

2019-07-22 49 Dailymotion

malayali navigators in iran and britain's ship
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ യുദ്ധഭീതി പടര്‍ത്തി ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളില്‍ മലയാളി നാവീകരും. നിലവില്‍ 30 ദിവസത്തേക്ക് കപ്പല്‍ പിടിച്ചുവയ്ക്കാനാണ് ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിലാണ് കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുക്കുന്നത്. മൂന്ന് ലക്ഷം ടണ്‍ ക്രൂഡ് ഓയിലുമായി സിറിയയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ കപ്പലിനെ ബ്രിട്ടന്റെ കൈവശമുള്ള മേഖലയായ ഗിബ്രാള്‍ട്ടറിന്റെ തീരത്ത് നിന്നും മാറിയാണ് ബ്രിട്ടീഷ് നാവിക സേന പിടികൂടുന്നത്.