Surprise Me!

പാക്ക് അധിനിവേശ കശ്മീരിനെ നിയന്ത്രിക്കുന്നതു ഭീകരർ ; ബിപിൻ റാവത്ത്

2019-10-28 4 Dailymotion

പാക്ക് അധിനിവേശ കശ്മീരിനെ നിയന്ത്രിക്കുന്നതു ഭീകരരാണെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഗിൽജിത്, ബാൾട്ടിസ്ഥാൻ, പിഒകെ എന്നിവ പാക്കിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണെന്നും കരസേനാ മേധാവി വ്യക്തമാക്കി. പൂർണമായ ജമ്മു കശ്മീർ എന്നു പറയുമ്പോൾ പിഒകെയും ഗിൽജിത്, ബാൾട്ടിസ്ഥാനും ഉള്‍പ്പെടുന്നതാണ്. ഈ സ്ഥലങ്ങൾ‌ നമ്മുടെ അയൽക്കാർ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണ്– ബിപിൻ റാവത്ത് പറഞ്ഞതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.