ഡിസംബർ 15 മുതൽ ആരംഭിക്കുന്ന ഇന്ത്യാ വിൻഡീസ് പരമ്പരയിൽ ഇന്ത്യൻ ഓപ്പണിങ് താരം രോഹിത് ശർമ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യക്ക് വേണ്ടി നിരന്തരമായി മത്സരിക്കുന്ന താരം ഒരു പരമ്പരയിൽ നിന്നും വിട്ടുനിന്നിരുന്നില്ല. എന്നാൽ ഇന്ത്യൻ നായകൻ വിരാട് കോലിയടക്കം പല താരങ്ങൾക്കും ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. കോലി ഇന്ത്യൻ ടീമിൽ നിന്നും വിശ്രമം എടുക്കുന്ന സമയങ്ങളിൽ രോഹിത് ആയിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചിരുന്നതും.