ബി.ജെ.പിയില്‍ കലഹത്തോട് കലഹം
ഇടഞ്ഞ് നില്‍ക്കുന്നവരെ ഉള്‍പ്പെടുത്തി ഭാരവാഹി പട്ടിക പുനഃസംഘടിപ്പിച്ചിട്ടും പ്രതിസന്ധി ഒഴിയാതെ ബിജെപി കേരള ഘടകം. എംടി രമേശിനെ ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തി എഎന്‍ രാധാകൃഷ്ണനും ശോഭ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരുടെ ചുമതല നല്‍കിയായിരുന്ന പുനഃസംഘടന പൂര്‍ത്തിയാക്കിയത്. എന്നാല്‍ തീരുമാനത്തില്‍ വലിയ അതൃപ്തിയാണ് കൃഷ്ണദാസ് പക്ഷത്തിന് ഉള്ളത്.