Surprise Me!

കോലിപ്പടയെ തേച്ചൊട്ടിച്ച്‌ ട്രോളി സിംബാവേ താരം

2021-02-28 327 Dailymotion

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അഹമ്മദാബാദില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിനായി തയ്യാറാക്കിയ പിച്ചിനെക്കുറിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ വന്നിരുന്നു. മുന്‍ ഇംഗ്ലണ്ട് താരങ്ങളായിരുന്നു കൂടുതലായും പിച്ചിന് നിലവാരമില്ലെന്നു ചൂണ്ടിക്കാട്ടിയത്. വെറും രണ്ടു ദിവസം കൊണ്ട് അവസാനിച്ച ടെസ്റ്റില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ വമ്പന്‍ വിജയവും കൊയ്തിരുന്നു. ഇതോടെ ഇതേ വേദിയില്‍ മാര്‍ച്ച് നാലിന് ആരംഭിക്കുന്ന നാലാം ടെസ്റ്റിനുള്ള പിച്ച് എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനെക്കുറിച്ച് രസകരമായ ഫോട്ടോയിലൂടെ ട്രോളിയിരിക്കുകയാണ് സിംബാബ്വെയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ തറ്റെന്‍ഡ തൈബു