Surprise Me!

മാസ്മരിക ഫുട്ബോൾ പ്രകടനവുമായി കോലി..വീഡിയോ കാണാം

2021-05-26 25,961 Dailymotion

വിരാട് കോഹ്ലിയുടെ ഒരു ക്രോസ്സ് ബാര്‍ ചലഞ്ച് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. മുംബൈയിലെ ഔട്ട്‌ഡോര്‍ ട്രെയ്‌നിങ് സെഷനിലാണ് കോഹ്ലി തന്റെ ഫുട്‌ബോള്‍ സ്‌കില്‍ പുറത്തെടുത്തത്. ഗോള്‍ ലക്ഷ്യമിട്ട് ബോക്‌സിന് പുറത്ത് നിന്ന് കോഹ്ലി തൊടുത്ത ഷോട്ട് ക്രോസ് ബാറില്‍ തട്ടിയകലുകയായിരുന്നു. ക്രോസ് ബാറില്‍ പന്ത് തട്ടിയകന്നതിന്റെ നിരാശയില്‍ കോഹ്ലി പെട്ടെന്നു മുഖം പൊത്തി തിരിയുകയും ചെയ്തു. 'ആക്‌സിഡന്റല്‍ ക്രോസ് ബാര്‍ ചലഞ്ച്' എന്ന തലക്കെട്ടോടെയാണ് കോഹ്ലി വീഡിയോ പങ്കുവെച്ചത്‌