ഖത്തറില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പാവാൻ സാധ്യതയുണ്ടെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ഫുട്ബോളിൽ തന്നെ മനസുറപ്പിച്ച് കൂടുതൽ കാലം കളിക്കാൻ തനിക്ക് കഴിയുമോ എന്നതിൽ ഉറപ്പില്ലാത്തതുകൊണ്ടാണ് ഇത് പറയുന്നതെന്നും താരം വ്യക്തമാക്കി. ഡിഎസെഡ്എന്നിന്റെ ''നെയ്മര്‍ ആന്‍ഡ് ദി ലൈന്‍ ഓഫ് കിങ്സ്' എന്ന ഡോക്യൂമെന്ററിയിലാണ് താരത്തിന്റെ പ്രതികരണം.