Surprise Me!

ആ 15 മിനിറ്റ് ഭീകരമായിരിക്കും, ലാന്‍ഡിങ്ങിനിടെ സംഭവിക്കാന്‍ പോകുന്നത്

2023-08-23 1,624 Dailymotion

ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിനായുള്ള കാത്തിരിപ്പിലാണ് ലോകം. നാളെ വൈകീട്ട് 6.04 ഓടെ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിട്ടുള്ളത്. ഇത് വിജയകരമായാല്‍ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രേപരിതലത്തില്‍ വിജയകരമായ സോഫ്റ്റ് ലാന്‍ഡ് ചെയ്ത നാലാമത്തെ രാജ്യം എന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും.പേരിലുള്ളത് പോലെ അത്ര സോഫ്റ്റായ ലാന്‍ഡിംഗല്ല ചന്ദ്രയാനെ കാത്തിരിക്കുന്നത്. ഒരു മനുഷ്യനെ ഒറ്റയടിക്ക് ചതച്ചരച്ച് കളയുന്ന തരത്തിലുള്ള ആഘാതമാണ് സോഫ്റ്റ് ലാന്‍ഡിംഗില്‍ ഉണ്ടാകുക
~PR.17~