ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 വിജയം കൈവരിച്ചിരിക്കുകയാണ്. ഏറെ ആകാംക്ഷ നിറഞ്ഞ നിമിഷങ്ങള്‍ക്ക് ഒടുവില്‍ വൈകീട്ട് 6.04 ഓടെയാണ് ചന്ദ്രയാന്‍-3 ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ഇതോടെ ദക്ഷിണ ധ്രുവത്തില്‍ പേടകം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഈ സ്വപ്ന നേട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ കേരളത്തിനും അഭിമാനിക്കാന്‍ ഏറെയാണ്. ഇന്ത്യ ചന്ദ്രനില്‍ ചരിത്രമെഴുതിയപ്പോള്‍ ഐഎസ്ആര്‍ഒയുടെ അമരത്ത് ഉള്ളത് മലയാളി ആണെന്നുള്ളത് കേരളത്തിന് അഭിമാനകരമാണ്