ഇരട്ട സെഞ്ച്വറിക്ക് പിന്നാലെ 162 പന്തില്‍ 161 റണ്‍സ്. പവലിയനിലേക്ക് ഇന്ത്യൻ നായകൻ ശുഭ്‌മാൻ ഗില്‍ മടങ്ങുകയാണ്. അഭിനന്ദിക്കാനായി വിക്കറ്റ് കീപ്പിങ് ഗ്ലൗ കൈയില്‍ നിന്നൂരി ജേമി സ്മിത്ത് കാത്തിരുന്നു, ഹാരി ബ്രൂക്ക് ഫീല്‍ഡിങ് പൊസിഷനില്‍ നിന്ന് ഓടിയെത്തി, ഒപ്പം ഇംഗ്ലണ്ട് നായകൻ സ്റ്റോക്ക്‌സും...എംആര്‍എഫ് ബാറ്റ് ഒരിക്കല്‍ക്കൂടി എഡ്ബാസ്റ്റണിന്റെ കയ്യടികള്‍ ഏറ്റുവാങ്ങി..