Surprise Me!

പിങ്കിലും നീലയിലും ഒരേ വൈഭവം, ഇംഗ്ലണ്ടിനെ വിറപ്പിച്ച് ബോസ് ബേബി

2025-07-06 61,970 Dailymotion

ആറ് ഓവര്‍ വരെ നീലക്കുപ്പായത്തിലുണ്ടായിരുന്നു വൈഭവ് ആയിരുന്നില്ല പിന്നീട്. സെബാസ്റ്റ്യൻ മോര്‍ഗൻ എറിഞ്ഞ ഏഴാം ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ നിലംതൊടാതെ ബൗണ്ടറിയിലെ പരസ്യബോര്‍ഡുകള്‍ താണ്ടി. പത്താം ഓവ‍റില്‍‍ പന്തെടുത്ത ജാക്ക് ഹോമിന് കാത്തുവെച്ചത് രണ്ട് ഫോറും ഒരു സിക്സും...പിന്നീട് വോ‍ര്‍സെസ്റ്റ‍ര്‍ സാക്ഷ്യം വഹിച്ചത് ചരിത്രത്തിനായിരുന്നു