ഇടുക്കി: സഹപാഠികൾക്ക് നേരെ പേപ്പർ സ്‌പ്രേ പ്രയോഗിച്ചതിന് സ്‌കൂള്‍ വിദ്യാര്‍ഥിക്കെതിരെ കേസ്. ഇടുക്കി ബൈസൺവാലി ഗവ സ്‌കൂളിന് സമീപമുളള ബസ്റ്റോപ്പിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. തങ്ങളുടെ മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയ മാതാപിതാക്കളും രാവിലെ ബസില്‍ വന്നിറങ്ങിയ വിദ്യാര്‍ഥിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതോടെ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ അടിക്കുകയായിരുന്നു.
ALSO READ: തിരുവനന്തപുരത്ത് 35 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ: സ്കൂൾ അധികൃതർ വിവരം മറച്ചുവച്ചു, നടപടിക്ക് സാധ്യത
വാക്കുതര്‍ക്കത്തിനിടെ വിദ്യാര്‍ഥിയെ പെണ്‍കുട്ടിയുടെ പിതാവ് മര്‍ദിച്ചതായി ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് പെപ്പര്‍ സ്‌പ്രേ പ്രയോഗമുണ്ടായതെന്നാണ് പറയപ്പെടുന്നത്. ഇതിനിടെയാണ് മറ്റ് വിദ്യാര്‍ഥികളുടെ മുഖത്തും സ്‌പ്രേ പതിച്ചത്. പത്തോളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് രാജാക്കാട് പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുമായുള്ള സൗഹ്യത തര്‍ക്കത്തിന് കാരണമായ സാഹചര്യത്തെകുറിച്ചുളള വിവരങ്ങള്‍ അന്വേഷിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Also Read:ഓടുന്ന ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിനി; അദ്ഭുതകരമായി രക്ഷപ്പെട്ടു, ദൃശ്യങ്ങള്‍