കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദ്ദിച്ചതിൽ സസ്പെൻഷനിലായ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ തുടർനടപടികൾ ആരംഭിക്കുന്നു. കേസുമായി മുഴുവൻ ഫയലുകളും ഹാജരാക്കാൻ ഉത്തര മേഖല ഐജി രാജ്പാൽ മീണ തൃശ്ശൂർ റേഞ്ച് ഡിഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ പുനരന്വേഷണം നടത്താനാണ് തീരുമാനം.